spot_imgspot_imgspot_img

ഇടവിളാകം യു. പി. സ്കൂളിൽ ഇനി പഠനത്തിനായി ഡിജിറ്റൽ ഹബ്ബും

Date:

മംഗലപുരം: ഇടവിളാകം യു.പി. സ്കൂളിൽ കുട്ടികളുടെ പഠന മികവിനായി ഇനി ഡിജിറ്റൽ ഹബ്ബും. പാഠ്യവിഷയങ്ങൾ ആധുനിക സൗകര്യങ്ങളോടെ കൂടുതൽ മികവോടെ കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്. ടി ഗ്ലോബൽ ആണ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പത്ത് ആധുനിക കംപ്യൂട്ടറുകളും ഫർണീച്ചറുകളും ഓൺലൈൻ സൗകര്യത്തോടെ വിദ്യാലയത്തിൽ ഒരുക്കി നൽകിയത്.
പദ്ധതിയുടെ ഉദ്ഘാടനം യു.എസ്. ടി ഗ്ലോബൽ ബിസിനിസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ നിർവ്വഹിച്ചു. സി.എസ്.ആർ വിഭാഗത്തിലെ വിനീത് മോഹനൻ മുഖ്യാതിഥി ആയിരുന്നു. ഇതിനോടൊപ്പം നടന്ന ചടങ്ങിൽ വാർഷിക മാസ്റ്റർ പ്ലാൻ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. പി. ലൈല പ്രകാശനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് ബിനു മംഗലപുരം അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എൽ. ലീന, പള്ളിപ്പുറം ജയകുമാർ, ഈ.എസ് സലാം, ഉമ തൃദീപ്, കുഞ്ഞുമോൾ , സി. ആർ സി കോ-ഓർഡിനേറ്റർ സജീന തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കും, കുട്ടികൾക്കും  ഐ. ടി പഠന രംഗത്തെ സാധ്യതകളെ കുറിച്ച് ആവശ്യമായ പരിശീലന പരിപാടികളും യു.എസ്. ടി ഗ്ലോബൽ സംഘടിപ്പിക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp