തിരുവനന്തുപരം: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഒന്നര മാസക്കാലം നീണ്ടും നിന്ന പരസ്യപ്രചാരണത്തിനു നിശബ്ദ പ്രചാരണത്തിനും ശേഷം ജനവിധിയ്ക്കായി കാത്തിരിക്കുകയാണ് മുന്നണികൾ. മൊത്തം 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
131 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അതെ സമയം ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മൊത്തം 957 സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ ഉള്ളത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികളും മല്‍സരിക്കുന്നു. മൊത്തത്തില്‍ 40771 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 13 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളുമാണുള്ളത്. പന്ന്യൻ.പി.രവീന്ദ്രൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), രാജീവ് ചന്ദ്രശേഖർ (ഭാരതീയ ജനതാ പാർട്ടി), രാജേന്ദ്രൻ.എസ് (ബഹുജൻ സമാജ് പാർട്ടി), മിനി.എസ് (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)), ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), സുശീലൻ.എസ് (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ), സുബി.എസ്.എം(സ്വതന്ത്രൻ), മോഹനൻ.ഡി (സ്വതന്ത്രൻ), നിശാന്ത് ജി രാജ് (സ്വതന്ത്രൻ), ശശി.എസ് (സ്വതന്ത്രൻ), ഷൈൻ ലാൽ (സ്വതന്ത്രൻ) എന്നിവരാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ.
അഡ്വ.അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), വി.ജോയി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)), വി. മുരളീധരൻ (ഭാരതീയ ജനതാ പാർട്ടി), സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ), പ്രകാശ്.എസ്(സ്വതന്ത്രൻ), പ്രകാശ് പി.എൽ (സ്വതന്ത്രൻ),സന്തോഷ്.കെ (സ്വതന്ത്രൻ) എന്നിവരാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ.
2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്താകെയുള്ളത്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. ഇതിൽ 5,34,394 കന്നിവോട്ടർമാരാണ്. കന്നിവോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
വോട്ടെടുപ്പ് പ്രക്രിയ
സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു
വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു
ഫസ്റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.
4 പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടുമെന്റിൽ എത്തുന്നു. അപ്പോൾ മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോൾ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താൽപര്യമുള്ള സ്ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തുന്നു. അപ്പോൾ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടൻ തന്നെ തിരഞ്ഞെടുത്ത സ്ഥാനാർഥിയുടെ ക്രമനമ്പർ,പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും.