കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് 14കാരൻ മരിച്ചു. കണ്ണൂർ തലശേരി മാടപ്പീടികയിലാണ് സംഭവം. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായ കെ.പി. ശ്രീനികേതാണ് മരിച്ചത്.
പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകനാണ്. അധ്യാപകരായ മഹേഷും സുനിലയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
കൽത്തൂൺ ഇളകി വീണ് പരുക്കേറ്റ ശ്രീനികേതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.