spot_imgspot_imgspot_img

അച്ചടക്ക നടപടിക്ക് വിധേയനായ മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ തിരിച്ചെടുക്കാൻ തീരുമാനം

Date:

തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായ മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരിച്ചെടുക്കാൻ തീരുമാനിച്ചു. 2021 ലാണ് അദ്ദേഹം അച്ചടക്ക നടപടി നേരിട്ടത്.

കഴിഞ്ഞ രണ്ടു വർഷക്കാലത്തിലേറെയായി നടപടി വന്നുവെങ്കിലും അടിയുറച്ച കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം മറ്റൊരിടത്തും ചേക്കേറാൻ പോകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തന്നെ സാധാ പ്രവർത്തകനായി തുടരണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇത്രയും കാലം നീണ്ടുപോയിട്ടും മറ്റൊരു വഴിയിലേക്കും പോകാതിരുന്നതെന്ന് എം എ ലത്തീഫ് പറഞ്ഞു. നടപടി പിൻവലിച്ച കെപിസിസി, എഐസിസി നേതൃത്വത്തിന് എല്ലാവിധ നന്ദി അറിയിക്കുന്നുവെന്ന് എം എ ലത്തീഫ് കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസാരശേഷി നഷ്ടപ്പെട്ടപ്പോഴും അവസാനം തന്റെ പേര് എഴുതി കാണിച്ച് തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp