spot_imgspot_imgspot_img

മേയറുടെ പ്രവൃത്തി പൊതുപ്രവർത്തകർക്ക് അപമാനം; രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെ എസ് ആർ ടി സി ബസ് തടഞ്ഞു നിർത്തിയതിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയറുടെ പ്രവൃത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്നാണ് ചെന്നിത്തല പറയുന്നത്. പൊതുപ്രവർത്തകർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും മേയറും എംഎൽഎയും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ല. ഡ്രൈവറിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നതെന്നും സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ നിരപരാധിയാണെന്നും അദ്ദേഹത്തിൻറെ ഭാഗം കേൾക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. എന്നാൽ ഇതുവരെയും ജോലിയ്ക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യദുവിന്റെ തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp