തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തിൽ നടന്ന സമ്മേളനം ഡി സി സി ഉപാധ്യക്ഷൻ അഡ്വക്കേറ്റ് എം മുനീർ ഉദ്ഘാടനം ചെയത് മെയ്ദിന സന്ദേശം നൽകി. ബിൽഡിംഗ്റോഡ്കൺട്രഷൻ വർക്കേഴ്സ്യൂണിയൻ ടെക്നോ സിറ്റി ടൗൺ പള്ളിപ്പുറം യൂണിയൻ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളിപ്പുറം ജോയ് അധ്യക്ഷത വഹിച്ചു.
കുഴിവിളബാബു, മഹിളാ കോൺഗ്രസ് നേതാവ് സഞ്ജുശ്രീപാദം, സികൃഷ്ണൻ കരിച്ചാറ,ക്ലമൻറ് തെറ്റിച്ചിറ, സെയിലാവുദ്ദീൻ, സുനി പള്ളിപ്പുറം, മധു തെറ്റിച്ചിറ, സുന്ദരൻ ശ്രീപാദം ബാബു കട്ടച്ചിറക്കോണം, മോഹനൻ പണ്ടാരകരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.