ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്ഡോങിൽ കനത്ത മഴയിൽ വൻ ദുരന്തം. കനത്ത മഴയിൽ ഗുആങ്ഡോങ് പ്രവിശ്യയിൽ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. അപകടത്തിൽ 36 പേർ മരിച്ചു. മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്നതാണ് മരണനിരക്ക് ഉയരാൻ കാരണം. 30 പേർക്ക് പരിക്കുകളുണ്ട്.
ഹൈവേയുടെ 17.9 മീറ്ററാണ് തകര്‍ന്നത്. പുലർച്ചെ 2 മണിയോടെയാണ് സംഭവം.മൈജൗ നഗരത്തിനും ഡാബു കൗണ്ടിക്കും ഇടയിലുള്ള എസ് 12 ഹൈവേയാണ് തകർന്നത്. അപകടത്തെത്തുടർന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങൾ കണ്ടെത്തിയതായി മെയ്സൊ സിറ്റി സർക്കാർ അറിയിച്ചു.ഹൈവേ അടച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.