തിരുവനന്തപുരം: അതികഠിനമായ വേനൽ ചൂടിൽ യാത്രക്കാരായ പൊതുജനം ദാഹജലത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. സംസ്‌ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചൂടേറ്റ് പ്രതിരോധിക്കാൻ കഴിയാതെ ജനം കുഴഞ്ഞ് വീണ് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മണി മുതൽ തമ്പാനൂർ ബസ്- റെയിൽവേ സ്‌റ്റേഷനു മുന്നിൽ സംഭാര വിതരണം ആരംഭിച്ചു. ദിവസവും ആയിരത്തിലധികം പേർ ഈ സേവന പ്രവർത്തനത്തെ പ്രയോജനപ്പെടുത്തുന്നു.
പ്രസിഡന്റ്റ് പൂഴനാട് സുധീറിൻ്റെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഡ്വ. എ എം കെ നൗഫൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സാമൂഹിക പ്രവർത്തകരായ റോബർട്ട് സാം, നൂറുൽ ഹസ്സൻ, ചാല മുജീബ്, സൈഫുദ്ദീൻ അമ്പലത്തറ, പീപ്പിൾസ് പീരു മുഹമ്മദ്, മാഹിൻ സാഹിബ്, എന്നിവർ പങ്കെടുത്തു. ചൂട് മാറുന്നതുവരെ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ സംഭാര വിതരണം ഉണ്ടായിരിക്കുന്നതാണ്