പാലക്കാട്: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി വൈദ്യത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ലോഡ് ഷെഡിങ് ഒഴിവാക്കികൊണ്ടുള്ള വൈദ്യുതി നിയന്ത്രണം ഏറെ ഗുണപ്രദമാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല ഇത്തരത്തിലുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പരീക്ഷണാർത്ഥം 10 മുതൽ 15 മിനിറ്റ് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം ഏറെ ഗുണം ചെയ്തുവെന്നും ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാടാണ് ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 7നും അർധരാത്രി ഒരു മണിക്കുമിടയിലാണ് ഇടവിട്ട സമയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയത്.
പ്രധാനമായും വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. വൈദ്യുതി നിയന്ത്രണത്തിന്‍റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തുമെന്നും ഇതിനു ശേഷമാണ് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.