spot_imgspot_imgspot_img

മുതലപ്പൊഴിയിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി

Date:

മുതലപ്പൊഴി : മുതലപ്പൊഴിയിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. മുതലപ്പൊഴി കടലിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴിമുഖത്തിന് നേരെ ഒഴുകി കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം മറ്റ് നടപടികൾക്കായി ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചതായും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് അറിയിച്ചു. മൃതദേഹം പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ആളുടേതാണെന്നാണ് സംശയം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp