spot_imgspot_img

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

Date:

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ  ബിപിൻ ചന്ദ്രൻ അന്തരിച്ചു. 50 വയസായിരുന്നു.  മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ്.  സംസ്ഥാന ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എൻ്റർപ്രണർ ബിസിനസ് മാഗസിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു ബിപിൻ ചന്ദ്രൻ. ബിസിനസ് സ്റ്റാൻ്റേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്തു. ദീർഘകാലം ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു.
മൃതദേഹം തിങ്കളാഴ്‌ച പകൽ ഒന്നിന് പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള സിആർഎ 83 വീട്ടിലെത്തിക്കും. വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡൽഹി)’ മക്കൾ: ആദിത്പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബംഗളൂരു), ആരോഹി പിള്ള ( വിദ്യാർഥി, പുനൈ)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...
Telegram
WhatsApp