ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനം കൂടുതലാണ്. 93.60 ആണ് ഈ വർഷത്തെ വിജയശതമാനം. വിജയ ശതമാനത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. 99.75 ശതമാനം വിജയം.
വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താം ക്ലാസ് ഫലം 2024 cbse.gov.in അല്ലെങ്കിൽ results.cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ആക്‌സസ് ചെയ്യാം. വിജയ ശതമാനത്തിൽ മുൻപിൽ പെണ്‍കുട്ടികളാണ്. സിബിഎസ്ഇ പ്ലസ് ടു ഫലവും പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖല തന്നെയാണ് പ്ലസ് ടു റിസൾട്ടിലും ഒന്നാമത്. 99.91 ശതമാനമാണ് വിജയം.
ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in എന്നിവയിൽ നിന്ന് സ്കോർ കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.