spot_imgspot_img

തിരുവനന്തപുരത്തെ ഫാഷന്‍പുരമാക്കാന്‍ ലുലു ഫാഷന്‍ വീക്ക്

Date:

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഷോകളിലൊന്നായ ലുലു ഫാഷന്‍ വീക്കിന് തലസ്ഥാനത്ത് നാളെ തുടക്കമാകും. ലുലു ഫാഷന്‍ വീക്കിന്‍റെ രണ്ടാമത്തെ എഡീഷനാണ് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്നത്. അ‍ഞ്ച് ദിവസം നീളുന്ന ഫാഷന്‍ മാമാങ്കത്തില്‍ പ്രമുഖ ബ്രാന്‍ഡുകള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, മുന്‍നിര സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അണിനിരക്കും. ലുയി ഫിലിപ്പ്, ക്രൊയ്ഡണ്‍ യു.കെ, സിന്‍ ഡെനിം അടക്കമുള്ള ബ്രാന്‍ഡുകളുമായി സഹകരിച്ച് പെപ്പെ ജീന്‍സ് ലണ്ടന്‍ അവതരിപ്പിയ്ക്കുന്ന ഫാഷന്‍ വീക്ക് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്‍റ് കൂടിയാണ്. നാളെ (15.05.24) വൈകുന്നേരം ആറ് മണിക്ക് ലുലു മാളില്‍ നടക്കുന്ന ചടങ്ങിൽ മിസ് ഗ്രാന്‍ഡ് ഇന്ത്യ പ്രാച്ചി നാഗ്പാല്‍ ഫാഷൻ വീക്ക് ഉദ്ഘാടനം ചെയ്ത് റാംപിലെത്തും.

ഏറ്റവും ആകര്‍ഷകമായ സ്പ്രിംഗ്/സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുപ്പതിലധികം ഫാഷന്‍ ഷോകളാണ് ലുലു ഫാഷന്‍ വീക്കിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളായ പെപ്പെ ജീൻസ് ലണ്ടൻ, പീറ്റർ ഇംഗ്ലണ്ട്, വാന്‍ ഹുസന്‍, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം, ലിവൈസ്, അമുക്തി, ഐഡന്റിറ്റി, പാർക്ക് അവന്യൂ, ക്രിംസൺ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സീലിയോ, ക്ലാസിക് പോളോ, ജോക്കി, സിഎംജിഇ ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസി, മഗ്നോളിയ, വിഐപി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ഡൂഡില്‍, ടൈനി ​ഗേള്‍, ഹാപ്പന്‍സ്റ്റാന്‍സ്, കഷ് വി തുടങ്ങിയവയുടെ ട്രെന്‍ഡിംഗ് കളക്ഷനുകള്‍ റാംപില്‍ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ മോഡലുകള്‍ ഫാഷന്‍ വീക്കില്‍ ചുവടുവെയ്ക്കും. രണ്ട് പതിറ്റാണ്ടിലധികമായി ഫാഷന്‍ രംഗത്തുള്ള മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖാണ് ഷോകള്‍ക്ക് നേതൃത്വം നല്‍കുക.

ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖര്‍ ഫാഷന്‍ വീക്കിന്‍റെ ഭാഗമാകും. ഫാഷന്‍ വീക്കിനോടനുബന്ധിച്ച് ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകളും മാറ്റങ്ങളും പുതുമകളും ചര്‍ച്ച ചെയ്യുന്ന ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ ടോക് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന പ്രത്യേക ഫാഷന്‍ ഷോയില്‍ പ്രായത്തെ വെല്ലുന്ന ചുവടുകളുമായി അറുപത് പിന്നിട്ടവര്‍ റാംപിലെത്തും. ഫാഷന്‍ ലോകത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഈ വര്‍ഷത്തെ മികച്ച വസ്ത്രബ്രാന്‍ഡുകള്‍ക്ക് എക്സ്ക്ലൂസീവ് ഫാഷന്‍ അവാര്‍ഡുകളും ലുലു ഫാഷന്‍ വീക്കില്‍ സമ്മാനിയ്ക്കും. ലുലു ഫാഷന്‍ വീക്കിന്‍റെ ഭാഗമായി ലുലു മാളിലെ ഫാഷന്‍ ഡെസ്റ്റിനേഷനായ ഫാഷന്‍ സ്റ്റോറില്‍ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മര്‍ വസ്ത്രശേഖരങ്ങളുടെ ഡിസ്പ്ലേയും, സ്പെഷ്യല്‍ ഡിസ്കൗണ്ട് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു റീട്ടെയ്ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഷീജേഷ് പാലയ്ക്കല്‍, ആദര്‍ശ് ആര്‍.എല്‍, ലുലു മാള്‍ മാനേജര്‍ അഖില്‍ കെ ബെന്നി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വിഷ്ണു വിജയന്‍, അസിസ്റ്റന്‍റ് ബയിംഗ് മാനേജര്‍ വിജയ് കൃഷ്ണൻ, ഫാഷന്‍ ബയര്‍മാരായ ഷിജിന്‍ ജെ അറയ്ക്കല്‍, പ്രിയങ്ക ബാബു, ശ്രുതി ശങ്കര്‍, ഷോ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp