spot_imgspot_img

തുടർ പഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണം: മന്ത്രി വി ശിവൻകുട്ടി

Date:

spot_img

തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ തുടർ പഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ തുടർപഠന സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനുള്ള ഫോക്കസ് പോയിന്റ് കരിയർ ഗൈഡൻസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്ന് സ്ട്രീമുകളിലായി (സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ്) 46 കോമ്പിനേഷനുള്ള ഹയർ സെക്കന്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം, ടെക്‌നിക്കൽ ഹയർ സെക്കന്ററി, ഡിപ്ലോമ കോഴ്‌സുകൾ, പോളിടെക്‌നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളി’ലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 46 കോമ്പിനേഷനുകളുള്ള ഹയർ സെക്കന്ററി കോഴ്‌സുകളിലൂടെ എത്തിച്ചേരുന്ന 25000- ത്തോളം ഉന്നത പഠന കോഴ്‌സുകൾ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഓരോ സ്ട്രീമുകളിലെയും ഓരോ കോമ്പിനേഷനുകളും കുട്ടികൾ അടുത്തറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമീപ പ്രദേശത്തെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതമാശംസിച്ചു. സുധ കെ, ഡോ. അസിം സി എം, ആർ സുരേഷ് കുമാർ, നെൽസൺ പി എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp