spot_imgspot_img

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; വിദ്യാർഥിയെ കാണാതായി

Date:

ചെന്നൈ: തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്ന വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെ (17) ആണ് കാണാതായത്.

സംഭവസമയത്ത് വിനോദസഞ്ചാരികള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്നു. പെട്ടെന്ന് വെള്ളം ഇരച്ചെത്തുന്നത് ശ്രദ്ധയിൽപ്പെട്ട വിനോദസഞ്ചാരികൾ ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ അശ്വിന് രക്ഷപ്പെടാനായില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.

മിന്നൽ പ്രളയത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തൈക്കാട്...

യോഗ ദിനാചരണം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ...

ഭിന്നശേഷിക്കാർക്ക് 446 തസ്തികകൾ കൂടി : മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്തികകൾ കൂടി ഭിന്നശേഷിക്കാർക്ക്...

ബാലരാമപുരം ദേവേന്ദു കൊലപാതകം; കുട്ടിയെ കിണറ്റിലെറിഞ്ഞത് ശ്രീതുവെന്ന് പ്രതിയായ ഹരികുമാര്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ...
Telegram
WhatsApp