
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മേട്ടുക്കട ജങ്ഷനിലാണ് സംഭവം. മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനമാണ് ഇവർ നടത്തിയിരുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ച ദിവസമായി കട തുറക്കുന്നില്ലായിരുന്നു. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലമാണിത്. അതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം ദുഷ്‌കരമായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നാണ് കട തുറന്നത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. എങ്ങനെയാണ് മരിച്ചതെന്ന് ഇതുവരെയും വ്യക്തമല്ല.


