തിരുവനന്തപുരം: 29 വർഷത്തെ പ്രവർത്തന മികവോടെ മുന്നേറുന്ന എ .ജെ . കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യിൽ ഏറെ ജോലി സാധ്യതയുള്ള പന്ത്രണ്ടു ഡിഗ്രി പ്രോഗ്രാമുകളും എഴ് പി.ജി .പ്രോഗ്രാമുകളും വിജയകരമായി നടന്നു വരുന്നു. ഈ അക്കാഡമിക് വർഷം മുതൽ നാല് വർഷ ഡിഗ്രി ഹോണോഴ്സ് ബിരുദമോ ഹോണോഴ്സ് വിത്ത് റിസർച്ച് ബിരുദമോ കേരള യൂണിവേഴ്സിറ്റി നൽകുന്നു. മൂന്ന് വർഷം പൂർത്തിയാക്കി നൂറ്റി മുപ്പത്തി മൂന്ന് ക്രെഡിറ്റോടെ പ്രോഗ്രാമിൽ നിന്നും പുറത്തു പോകുന്നവർക്ക് ബിരുദ ഡിഗ്രിയും നൽകുന്നു. പ്രോഗ്രാമുകൾ മേജർ ,മൈനർ പ്രോഗ്രാമുകളായിട്ടാണ് കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്.
ബോട്ടണി, ബോട്ടണി ആൻഡ് ബയോ ടെക്നോളജി, ബയോ കെമിസ്റ്ററി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി, കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾ, ബി എസ്. സി ഹോണോഴ്സ് അഥവാ ഹോണോഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളായും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എക്കണോമിക്സ്, ജേർണലിസം കോഴ്സുകൾ ബി .എ. ഹോണോഴ്സ് അഥവാ ഹോണോഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളായും, ബിസ്സ്നെസ്സ് ഇൻഫർമേഷൻ സിസ്റ്റം ഫിനാൻസ്, ടാക്സേഷൻ എന്നീ കോഴ്സുകൾ ബികോം ഹോണോഴ്സ് അഥവാ ഹോണോഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളായും എ .ഐ .സി .ടി .ഇ യുടെ അംഗീകാരത്തോടെ ബിബിഎ, ബി.എം.എസ് ഹോട്ടൽ മാനേജ്‌മന്റ് എന്നി കോഴ്സുകൾ ഹോണോഴ്സ് അഥവാ ഹോണോഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളായിട്ടാണ് നടക്കുക .
രണ്ടു വർഷ പി .ജി. കോഴ്സുകളായി ബയോ കെമിസ്റ്ററി , ബയോ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്,മൈക്രോ ബയോളജി കോഴ്സുകളും എം എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ , മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം കോഴ്‌സുകളും എം കോം ഫിനാൻസും നടന്നു വരുന്നു.
ഒട്ടനവധി റാങ്കുകൾ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി, പി ജി കുട്ടികൾ നേടാറുണ്ട്. യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഉയർന്ന നിലവാരം പുലർത്തി സമ്മാനങ്ങൾ നേടാറുണ്ട്. എൻ .എസ് .എസ് പ്രവർത്തനങ്ങൾക്കു യൂണിവേഴ്സിറ്റി അവാർഡ് നൽകിയിട്ടുണ്ട് .കോളേജിൽ നടന്ന ജോബ് ഫെയറിൽ കോളേജിലെ നിരവധി വിദ്യാർത്ഥികൾക്കു ജോലി നേടാനും കഴിഞ്ഞിട്ടുണ്ടെന്ന് റോട്ടറി ഗവർണർ കൂടിയായ മാനേജർ സുധീ ജബ്ബാറും പ്രിൻസിപ്പൽ പ്രൊഫെ. കെ വൈ . മുഹമ്മദ് കുഞ്ഞു പറഞ്ഞു. പഠനം പൂർത്തിയാക്കി ജോലി നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് പഠനത്തിനായി എ . ജെ കോളേജ് തിരഞ്ഞെടുക്കാവുന്നതാണ്കൂടുതൽ വിവരങ്ങൾക്ക് 9447276173 0471 2618106 | 2618644