തന്റെ സംസ്പൻഷനിനെ കുറിച്ച് എം.എ ലത്തീഫിന്റെ ഫെയിസ് ബുക്ക് കുറിപ്പ്
കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തതായി മറ്റൊരു ഉത്തരവ് കൂടി എനിക്ക് ലഭിച്ചു. എന്താണ് പ്രതികരണ മെന്ന് ആരാഞ്ഞ് ചില പത്ര സുഹൃത്തുക്കൾ ഉടനെ എന്നെ സമീപിക്കുകയും ചെയ്തു. ഒന്നിനു പിറകെ മറ്റൊന്നായി സസ്പെൻഷൻ ഉത്തരവുകൾ ലഭിക്കുമ്പോൾ പ്രതികരിക്കുവാൻ ഏറെയുണ്ടെങ്കിലും തൽക്കാലം ആ ഉത്തരവിറക്കിയവരെ കുറിച്ച് മൗനം ദീക്ഷി ക്കുകയാണ് ഉചിതമെന്ന് തോന്നി. അതിനു മറ്റൊരു കാരണം കൂടി യുണ്ട്. തിരുവനന്തപുരം ജില്ലക്കാരനായതിനാൽ ആ കസേരയിലിരുന്ന നിരവധി മഹത്വ്യക്തികളുമായി അടുത്തിടപഴകാൻ സാധിച്ചിട്ടുള്ളയാളെന്നത് കൊണ്ട് തന്നെ വിശിഷ്ടമായ ആ പദവിക്ക് ബഹുമാനം കൽപ്പിക്കേണ്ട ബാധ്യത എനിക്കു കൂടിയുണ്ട്.
എന്നെക്കുറിച്ച് പരാതികൾ ഏറെയുള്ളതിനാൽ പാർട്ടിയിൽ നിലനിർത്തുക സാധ്യമല്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അത്രമേൽ എന്നെക്കുറിച്ചുള്ള പരാതിക്കുമ്പാരങ്ങൾ കൊണ്ട് കെ.പി.സി.സി. ഓഫീസ് നിറഞ്ഞു കവിഞ്ഞുവെങ്കിൽ പരാതിക്കാരായ ആ വ്യക്തി കളൊക്കെ മതിയായിരുന്നുവല്ലോ നമ്മുടെ ബൂത്തു കമ്മിറ്റികളെ സക്രിയമാക്കാൻ. പരാതികൾ മലവെള്ളപാച്ചലുകൾ കണക്കെ കെ.പി.സി.സി. ഓഫീസിലേക്ക് ഒഴുക്കി വിടാൻ ആധുനിക സെമി കേഡർ സംവിധാനത്തിൽ ഇത്രയധികം ആളുകളുണ്ടങ്കിൽ പിന്നെ ഫീൽഡിൽ പണിയെടുക്കാൻ ആളെ കിട്ടുന്നില്ലെന്ന പരിദേവനങ്ങൾക്ക് വല്ല അർത്ഥവുമുണ്ടോ.
ഏതാനും ദിവസങ്ങൾക്കു മുമ്പ് എൻ്റെ സസ്പെൻഷൻ പിൻവലിച്ചതായി എൻ്റെ ബഹുമാന്യ നേതാവ് എം.എം. ഹസ്സൻ അവർകളിൽ നിന്നും അറിയിപ്പു ലഭിച്ചപ്പോൾ എന്റെ പ്രവർത്തനമേഖലയിൽ നിന്നും അനേകം പേരാണ് എനിക്ക് സ്വീകരണം തന്നത്. ജീവിതത്തിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാതി രുന്ന എന്നെ സ്നേഹിക്കാനും, സ്വീകരിക്കുവാനും ഇത്രയധികം ആളുകൾ കടന്നുവന്നുവെങ്കിൽ ഇതിൽപരം ഭാഗ്യവും സന്തോ ഷവും എനിക്ക് എന്തുവേണമെന്ന് ചിന്തിച്ച നിമിഷങ്ങളായിരുന്നു അന്ന് കടന്നുപോയത്. എൻ്റെ നാട്ടുകാരുടെയും, എന്നെ സ്നേഹി ക്കുന്നവരുടെയും ഊഷ്‌മളമായ സ്നേഹത്തിനു മുമ്പിൽ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
സുമനസ്സുകളായ ആ സ്നേഹിതൻമാ രും, നാട്ടുകാരുമാണ് എൻ്റെ എല്ലാ കാലത്തെയും കരുത്ത്. അവരു മായുള്ള ഹൃദയ ബന്ധങ്ങൾ ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കാൻ എനിക്ക് ഏതെങ്കിലും നേതാവിൻ്റെ കരുണാകടാക്ഷ മൊന്നും ആവശ്യമില്ല. യഥാർത്ഥത്തിൽ എന്നെ സസ്പെന്റ് ചെയ്ത കാലയളവിൽ സാമൂഹ്യസേവനത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലുമെല്ലാം ഏറെ വ്യാപൃതനാകാനും, അനേകം പേരുടെ കണ്ണിരൊപ്പാനും എനിക്ക് സാധിച്ചുവെന്നത് സസ്പെൻ ഷൻ കാലയളവിൽ ലഭിച്ച ഏറ്റവും വലിയ മനഃസംതൃപ്തിയാണ്. ഇതിനെല്ലാം എൻ്റെ വഴികാട്ടി ഉമ്മൻ ചാണ്ടി സാർ തന്നെയാണ്. അദ്ദേഹം പഠിപ്പിച്ചു തന്ന നേരിന്റെയും, നന്മയുടെയും വഴികളി ലൂടെ ഇനിയും മുന്നോട്ട് തന്നെ.
തിരുവനന്തപുരത്തെ ഉമ്മൻചാണ്ടിയുടെ ഏറ്റവും വിശ്വസ്തരിൽ ഒരാളെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ എന്നെ വിശേഷിപ്പിച്ചിരുന്നത്. ആ സൗകര്യവും, സ്വാധീനവും, വ്യക്തിപരമായ താൽപര്യങ്ങൾക്കായി ഞാൻ ഉപയോഗിച്ചിട്ടില്ല. അദ്ദേഹവുമായുള്ള ദീർ ഘകാലത്തെ ബന്ധങ്ങൾ കൊണ്ട് ഉചിതമായ സ്ഥാനമാനങ്ങൾ ആ സുവർണകാലഘട്ടങ്ങളിൽ അനായാസേന നേടിയെടുക്കാൻ സാഹചര്യങ്ങളേറെയുണ്ടായിട്ടും, അത് നേടിയെടുക്കാതെ പോയ തിൽ രാഷ്ട്രീയ ജീവിതത്തിലെ 50 ആണ്ടുകൾ കടന്നുപോയിട്ടും ഒട്ടും നിരാശയോ, അസംപൃതിയോ കാണിക്കാതെ അവസാന ശ്വാസം വരെ ഞാൻ അദ്ദേഹത്തോടൊപ്പം ഉറച്ചു നിന്നു. എം.എൽ.എ ആവുക, എം.പി. ആവുക, മന്ത്രിയാവുക ആക്കിയി ല്ലെങ്കിൽ തെറിപറയുക എന്ന പ്രവർത്തന ശൈലിയുള്ളവർ സ്ഥാനങ്ങൾ കിട്ടാതെയാകുമ്പോൾ ഹതാശരായി മാറും. എന്റെ പ്രവർത്തനശൈലി അതല്ല. ഞാൻ എന്നും സാധാരണക്കാരായ ആളുകളുടെ കൂട്ടത്തിൽ അവർക്കൊപ്പം ചേർന്ന് നിന്ന് പ്രവർത്തി ക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നയാളാണ്. ഒരു ശിക്ഷണ നടപടിയും എന്നെ നിരാശപ്പെടുത്തില്ല. അത് എന്നെ അശ്ശേഷം ബാധിക്കുകയുമില്ല. സമൂഹത്തെ പ്രതിബദ്ധതയോടും, ആത്മാർത്ഥ യോടും സേവിക്കുകയാണെങ്കിൽ സ്വന്തം നാട്ടുകാർ നമ്മെ ഹൃദയ ത്തോട് ചേർത്തു നിർത്തും. ഏതു പ്രതിസന്ധിയിലും അവർ കൂടെയുണ്ടാകും. ജാതി-മത ഭേദമന്യേ എൻ്റെ പ്രവർത്തനങ്ങൾ ക്കെല്ലാം പിന്തുണയേകുന്ന കോൺഗ്രസ്സ് പാർട്ടിയുടെ കൊടിക്കൂറ യിൽ അണിചേർന്ന അനേകം പേരുടെ പിന്തുണ എനിക്കുണ്ടെന്ന ഉത്തമബോധ്യത്തോടെ എൻ്റെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന ങ്ങൾ അഭംഗുരം തുടരും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാജ്യ ത്തിനായി വിഭാവന ചെയ്ത മൂല്യങ്ങളത്രയും തച്ചുടച്ചുകൊണ്ട് രാജ്യത്ത് ഫാസിസം വളർത്തുന്ന ബി.ജെ.പി.ക്കെതിരെയും, സാധാരണ ജനവിഭാഗങ്ങളെ വിസ്‌മരിച്ചുകൊണ്ട് സംസ്ഥാനം ഭരി ക്കുന്ന ജനദ്രോഹ സർക്കാരിനെതിരെയുമുള്ള പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും.