ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡന്റും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം പുറത്തു വരുന്നത്. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. കനത്ത മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അപകടം നടന്ന മണിക്കൂറുകളിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു രാജ്യം. എന്നാൽ ആ പ്രാർഥനകളെല്ലാം വിഫലമായിരിക്കുകയാണ്.