spot_imgspot_img

ടെക്നോപാർക്കിൽ “കളിമുറ്റം 2024” സമാപിച്ചു

Date:

തിരുവനന്തപുരം: പ്രതിധ്വനി – ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കിയ കളിതമാശകൾ നിറഞ്ഞ, അവരുടെ സാഹിത്യാഭിരുചികളെയും സർഗ്ഗത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന അവധിക്കാല പരിപാടി – കളിമുറ്റം 2024 സമാപിച്ചു. അവധിക്കാല ക്യാംപ് ഞായറാഴ്ച്ച, മേയ് 19നു ടെക്നോപാർക്ക് ക്ലബ്ബിൽ വച്ചു ഐ ടി ജീവനക്കാരനായ പ്രീതിന്റെ ‘മാജിക്‌ ഓഫ് സൈലെൻസ്’ എന്ന പരിപാടിയോടു കൂടിയാണ് ആരംഭിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം പ്രശാന്ത്‌ വെമ്പായം അവതരിപ്പിച്ച ഒറിഗാമി സെഷനിൽ കുട്ടികളും രക്ഷകർത്താക്കളും ഒരുപോലെ പങ്കെടുത്തു.

3 തലങ്ങളിൽ (പ്രീ – സ്കൂൾ, ലോവർ പ്രൈമറി & അപ്പർ പ്രൈമറി) , 2 ഭാഷകളിൽ (മലയാളം,ഇംഗ്ലീഷ്) ആയിട്ടാണ് വിവിധ മത്സരങ്ങൾ നടത്തിയത്. നഴ്സറി പാട്ടുകൾ, കഥ പറച്ചിൽ, സ്റ്റോറി റൈറ്റിംഗ്‌, പെയിന്റിംഗ്, കളറിങ്ങ്, ഡ്രോയിങ്ങ്, പദ്യപാരായണം എന്നിവ വിവിധ സ്റ്റേജുകളിൽ അരങ്ങേറി.

ബട്ടർ ഫിംഗേഴ്സ്‌ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ കുട്ടികളുടെ മനസിൽ ഇടം നേടിയ ഇംഗ്ലീഷ്‌ സാഹിത്യകാരി ശ്രീമതി.ഹയറുന്നീസ വൈകുന്നേരം 4 മണിക്ക്‌ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ കുന്നിൽ ഹൈപ്പർ മാർക്കറ്റ്‌ സ്പോൺസർ ചെയ്തു. കളിമുറ്റം-2024 ന്റെ കൺവീനർ ആയ അഞ്ചു ഡേവിഡ്‌ അധ്യക്ഷയായ ചടങ്ങിൽ സാഹിത്യക്ലബ്ബ്‌ കൺവീനർ ശ്രീ.നെസിൻ ശ്രീകുമാർ സ്വാഗതവും പ്രതിധ്വനി എക്സിക്യൂട്ടീസ്‌ അംഗം ശ്രീ.അനിൽദാസ് ആശംസയും ശ്രീമതി.സുജിത‌ സുകുമാരൻ (കളിമുറ്റം 2024 – ജോയിന്റ് കൺവീനർ) നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp