spot_imgspot_img

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ജൂൺ 3 ന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം നടക്കും.

സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അത് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്‌ലറ്റ്‌, കുട്ടികൾ ഉപയോഗിക്കുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കണം.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. സ്‌കൂളുകൾ തുടർച്ചയായി അടഞ്ഞു കിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp