spot_imgspot_img

വയോജന പരിപാലന മേഖലയിൽ ഇടപെടലുകൾ ശക്തമാക്കും: മന്ത്രി ഡോ. ആർ ബിന്ദു

Date:

spot_img

തിരുവനന്തപുരം: വയോജന പരിപാലന മേഖലയിൽ ഇടപെടലുകൾ ശക്തമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഐ എം ജിയിൽ നടന്ന സംസ്ഥാന വയോജന കൗൺസിലിലെയും, ജില്ലാതല വയോജന കമ്മിറ്റിയിലെയും അംഗങ്ങൾക്കായുള്ള ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ ലഭ്യമാക്കണം. 2030 ഓടെ ജനസംഖ്യയുടെ 25% വയോജനങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. കുടുംബ ഘടനയുടെ മാറ്റങ്ങൾക്കനുസരിച്ച് വയോജനങ്ങൾ പീഡിതരാകുന്ന സാഹചര്യം നിലനിൽക്കുന്നു. ജീവിതത്തിന്റെ നല്ല ഭാഗം സമൂഹത്തിനും കുടുംബത്തിനും വേണ്ടി നീക്കി വെച്ച മനുഷ്യരുടെ ക്ഷേമം നമ്മുടെ ബാധ്യതയാണ്. മുതിർന്ന പൗരൻമാരുടെയും രക്ഷിതാക്കളെയും സംബന്ധിച്ച നിലനിൽക്കുന്ന നിയമ വ്യസ്ഥകളെക്കുറിച്ച് നമുക്ക് ധാരണയുണ്ടാകണം. വയോജന കൗൺസിലുകളുടെ സേവനം സംസ്ഥാന വ്യാപകമാക്കണം.

വീടിനുള്ളിൽ തളച്ചിടപ്പെട്ട ഒരോ വ്യക്തിയുടെയും പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയണ്ടതുണ്ട്.വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം ഓർഫണേജുകൾക്ക് ഗ്രാൻഡുകളടക്കം സർക്കാർ നൽകി വരുന്നു. കാലാനുസൃതമായി സർക്കാർ വൃദ്ധസദനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ് സെക്കൻഡ് ഇന്നിങ്‌സ് പദ്ധതിയിലൂടെ  ഉദ്ദേശിക്കുന്നത്. സാമൂഹിക നീതി ഓഫീസർമാക്ക് അടിയന്തര സാഹചര്യത്തിൽ 25,000 രൂപ ചെലവഴിക്കാമെന്ന ഉത്തരവ് നിലവിൽ വന്നു കഴിഞ്ഞു. വയോജന ക്ലബ്ലുകൾ,ഓർമ ക്ലിനിക്കുകൾ എന്നിവ വ്യാപകമാക്കും. വയോജനങ്ങൾക്കായുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ എല്ലാ വകുപ്പുകളും നിലവിൽ ഊർജ്വ സ്വലമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക നീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ,  പ്രീതി വിൽസൺ എന്നിവർ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp