ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍. ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ മെയ് 10ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യം നീട്ടണമെന്ന ആവശ്യവുമായി കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപേക്ഷ നൽകിയത്. ജൂൺ ഒന്നിനാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം അവസാനിക്കുക. ഏഴു ദിവസം കൂടി നീട്ടി നൽകണമെന്നാണ് അപേക്ഷയിൽ പറയുന്നത്. ഏഴ് കിലോ ഭാരം കുറഞ്ഞുവെന്നും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതുവെന്നും അതിനാൽ മെഡിക്കല്‍ ടെസ്റ്റുകൾ നടത്തണമെന്നും ഹർജിയിൽ പറയുന്നു.