spot_imgspot_img

മുതലപ്പൊഴി അപകടം: ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

Date:

spot_img

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന – തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, തീരദേശ പോലീസ് ഇൻസ്‌പെക്ടർ ജനറൽ എന്നിവർ വിശദമായ റിപ്പോർട്ടുകൾ സമർപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ റിപ്പോർട്ടുകൾ പരിശോധിച്ചു.

മുതലപ്പൊഴിയിലെ നിരന്തരമായ അപകടങ്ങളെ സംബന്ധിച്ച് പഠിച്ച സെൻട്രൽ വാട്ടർ ആൻഡ് പവർ റിസെർച്ച് സ്റ്റേഷന്റെ റിപ്പോർട്ട്‌ പ്രകാരം തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കണമെന്നാണ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ 164 കോടി രൂപയുടെ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടുകൂടി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിക്കായി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ഒന്നരവർഷം കൊണ്ട് പൂർത്തീകരിക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ, ഫിഷറീസ് ഡയറക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് വിശദമായി പരിശോധിച്ച കമ്മീഷൻ മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനകളും തൊഴിലാളികളുമായി ചർച്ച ചെയ്ത് വിഷയത്തിൽ ആവശ്യമായ തുടർ നടപടികളുടെ നിർദ്ദേശം സർക്കാരിന് സമർപ്പിക്കും.

സിറ്റിംഗിൽ 12 ഹർജികൾ തീർപ്പാക്കി. പുതിയ പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp