കോട്ടയം: സംസ്ഥാനത്ത് നാശം വിതച്ച് മഴ. വിവിധ ജില്ലകളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. 7 വീടുകളാണ് ഉരുൾപ്പൊട്ടലിൽ തകർന്നത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതെ സമയം ശക്തമായ മഴയിൽ തിരുവനന്തപുരത്ത് ചിലയിലിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 127 കർഷകരെയാണ് നഷ്ടം ബാധിച്ചത്. നിലവിലെ കണക്കനുസരിച്ച് 16.56 ഹെക്ടർ കൃഷി നാശം സംഭവിച്ചു.
കൂടാതെ എറണാകുളം ജില്ലയിലെ അവസ്ഥയും മോശമല്ല. നഗരത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും വെള്ളം കയറി. ഒന്നര മണിക്കൂറിൽ 98 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. കൊച്ചിയില്‍ ഉണ്ടായത് ലഘുമേഘ വിസ്‌ഫോടനമകനാണ് സാധ്യതയെന്നാണ് വിവരം.