spot_imgspot_img

ആയുർവേദവും ഇതര ശാസ്ത്രങ്ങളും കൈകോർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

Date:

spot_img

തിരുവനന്തപുരം: ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യ രംഗത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ ആയുർവേദത്തിന്റെ അറിവുകളും ഇതര ശാസ്ത്ര ശാഖകളും ഒന്നിച്ചു ചേർത്ത് പ്രവർത്തിക്കേണ്ടത് അനിവാര്യം ആണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഡയറക്ടർ ഡോക്ടർ ഇ.ശ്രീകുമാർ. തിരുവനന്തപുരം ഗവ ആയുർവേദ കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ സെമിനാർ സീരീസ് ആയ ബോധിക 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോക്ടർ ജയ്. ജി അധ്യക്ഷയായിരുന്നു.

വൈസ് പ്രിൻസിപ്പാൾ ഡോക്ടർ രാജം, ഡോക്ടർ സീമജ, അധ്യാപക സംഘടന സെക്രട്ടറി ഡോക്ടർ ജനീഷ്, പിടിഎ സെക്രട്ടറി ഡോക്ടർ പ്രശാന്ത് ബോധിക കൺവീനർ ഡോക്ടർ സോഹിനി, പിജിഎസ്ഐ സെക്രട്ടറി ഡോക്ടർ അദീന ചന്ദ്ര എന്നിവർ സംസാരിച്ചു. ബോധിക 2024 ചെയർമാൻ ഡോക്ടർ ആനന്ദ് സ്വാഗതവും പിജിഎസ് പ്രതിനിധി ഡോക്ടർ മഞ്ജു നന്ദിയും അർപ്പിച്ച് സംസാരിച്ചു. ആയുർവേദ കോളേജ് അധ്യാപക സംഘടനയും പി.ജി.എസ്.എ യും സംയുക്തമായാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp