spot_imgspot_img

സംസ്ഥാന യോഗ ഒളിമ്പ്യാഡിന് തുടക്കമായി

Date:

spot_img

തിരുവനന്തപുരം: യോഗയുടെ പ്രചാരവും പ്രസക്തിയും സമൂഹമാകെ വ്യാപിക്കുക, അതിലൂടെ സ്‌കൂൾ വിദ്യാർത്ഥികളിൽ ആരോഗ്യപരിപാലനത്തിന്റെ മികച്ച സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനയോഗ ഒളിമ്പ്യാഡിന് തിരുവനന്തപുരത്ത് തുടക്കമായി. അരുവിക്കര മൈലം ഗവൺമെന്റ് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ നടക്കുന്ന യോഗ ഒളിമ്പ്യാഡ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എസ്.സി.ഇ.ആർ.ടി കേരളമാണ് സംസ്ഥാനതല യോഗ ഒളിമ്പ്യാഡിന് നേതൃത്വം നൽകുന്നത്. 14 ജില്ലകളിൽ നിന്നായി 16 കുട്ടികൾ വീതം ആകെ 224 പേരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ സ്‌കൂൾ തലം മുതലുള്ള  യോഗാ പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും എൻ.സി.ആർ.ടി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് യോഗ ഒളിമ്പ്യാഡ്. അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 14 വയസിനും 16 വയസിനും താഴെ പ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നാല് പേർ വീതം ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ഈ വർഷത്തെ ദേശീയ യോഗ ഒളിമ്പ്യാഡ് ജൂൺ 18 മുതൽ 21 വരെ മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നടക്കും.

ആരോഗ്യത്തിനും ഐക്യത്തിനും യോഗ എന്നതാണ് യോഗ ഒളിമ്പ്യാഡിന്റെ പ്രധാന സന്ദേശം. മത്സരങ്ങൾ കൃത്യതയോടെ നടത്തുന്നതിനായി പ്രത്യേക സിലബസും തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. സ്‌കൂൾതലം, ബ്ലോക്ക് തലം, ജില്ലാ തലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെയാണ് മത്സരങ്ങളുടെ ഘടന. യോഗ ഒളിമ്പ്യാഡ് നാളെ (ജൂൺ ഒന്ന്) സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും.

എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ അധ്യക്ഷനായിരുന്നു. എസ്.ഐ.ഇ.റ്റി ഡയറക്ടർ ബി.അബുരാജ്, യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് അഡ്വ.ബി ബാലചന്ദ്രൻ, ഗവ.ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എം.കെ സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ഒ.വി രാഹുലാദേവി, പ്രോഗ്രാം കോഡിനേറ്റർ ഡോ.പി.ടി അജീഷ് എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp