spot_imgspot_imgspot_img

കെ.എസ്.ആർ.ടി.സി ബസിലെ പ്രസവം: കെ.എസ്.ആർ.ടി.സി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത മന്ത്രി

Date:

തിരുവനന്തപുരം: തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെട്ട സാഹചര്യത്തിൽ അവസരോചിത ഇടപെടൽ നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിനന്ദിച്ചു. യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ അടിയന്തിരമായി എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളിൽ സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ.വി.ഷിജിത്ത്, കണ്ടക്ടർ ടി.പി അജയൻ എന്നിവരെയാണ് ഗതാഗത മന്ത്രി ഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെ.എസ്.ആർ.ടി.സിയുടെ സത്സേവനാ രേഖയും നൽകുമെന്നും മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp