കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. 70.50 രൂപയാണ് സിലിണ്ടറിന് കുറച്ചതെന്നാണ് റിപ്പോർട്ട്.
നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. എന്നാൽ പുതിയ നിരക്ക് അനുസരിച്ച് ഒരു സിലിണ്ടറിനു 1685.50 രൂപയാണ്. അതെ സമയം ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.