പെരുമാതുറ : തീരദേശമേഖലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന ശിഹാബ് തങ്ങൾ സ്നേഹ സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു.
തീരദേശ മേഖലകളിൽ പുതുതായി ആരംഭിക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ പെഴ്സാണിലിറ്റി എൻ ഹാൻസിംഗ് പ്രോഗ്രാം ഫോർ സ്റ്റുഡൻസ് (പെപ്സ ) പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഷഹീർ ജീ അഹമ്മദും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണോദ്ഘാടനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര എം പി കുഞ്ഞും തെരഞ്ഞെടുക്കപ്പെട്ട അൻപതോളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴും നിർവ്വഹിച്ചു
മുസ്ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡൻ്റ് എം എസ് കമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ അൽത്താഫ് സുബൈർ, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പട എന്നിവർ മുഖ്യാതിഥികളായിരുന്നു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് മാടൻവിള, എസ്.എം അഷ്റഫ്, അൻസർ പെരുമാതുറ തുടങ്ങിയവർ സംസാരിച്ചു. മേഖലാ ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ സ്വാഗതവും ട്രഷറർ ഫസിൽ ഹഖ് നന്ദിയും പറഞ്ഞു