spot_imgspot_imgspot_img

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കും

Date:

ആലപ്പുഴ: ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ തെരുവുനായയുടെ കടിയേറ്റ്  മരണപ്പെട്ട കുട്ടിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ സന്ദർശിച്ചു. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരം പറമ്പത്ത് വീട്ടിൽ ദീപു – രാധിക ദമ്പതികളുടെ മകൻ ഒമ്പതു വയസ്സുകാരൻ ദേവനാരായണൻ ആണ് മരണപ്പെട്ടത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട്  മാതാപിതാക്കളുടെ പരാതി കമ്മിഷൻ അംഗം വിശദമായി കേട്ടു.

ഹരിപ്പാട്  മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തായ പള്ളിപ്പാടും തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആലപ്പുഴ ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, സോഷ്യൽ വർക്കർ ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് കമ്മിഷൻ അംഗം എത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp