spot_imgspot_imgspot_img

തിരുവനന്തപുരം മണ്ഡലം ഫോട്ടോ ഫിനിഷിലേക്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലം ഫോട്ടോ ഫിനിഷിലേക്ക്. അവസാന റൗണ്ടിൽ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറെ പിന്നിലാക്കി യു ഡി എഫ് സ്ഥാനാർഥി ശശി തരൂർ മുന്നേറുന്നു. തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ രാജീവ് ചന്ദ്രശേഖറെ പിന്നിലാക്കിയത്.

തിരുവനന്തപുരം മണ്ഡലത്തിൽ ഇനി എണ്ണാനുള്ളത് പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ്. നിലവിൽ 15,700 വോട്ടിനു തരൂർ ലീഡ് ചെയ്യുകയാണ്. അതെ സമയം എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ചിത്രത്തിൽപോലും ഇല്ല.

ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുകയാണ് തിരുവനന്തപുരത്തെ രണ്ടു മണ്ഡലങ്ങളിലും തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ മുന്നേറുമ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ വി ജോയിയും അടൂർ പ്രകാശും ഇഞ്ചോടിഞ്ചു നിൽക്കുകയാണ്. നിലവിലെ കണക്കനുസരിച്ച് ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി ജോയ് മുന്നിലാണ്. ലീഡ്- 1292.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp