spot_imgspot_img

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധിക്കായി കാതോർത്ത് രാജ്യം

Date:

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം രാ​ജ്യം ആ​രു ഭ​രി​ക്കു​മെ​ന്ന് ഉടൻ അറിയാം.

വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. എന്നാൽ എക്സിസ്റ് പോൾ എൻ ഡി എയ്ക്കാണ് മുൻ‌തൂക്കം നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി മൂന്നാമതും രാജ്യം ഭരിക്കുമോ അതോ ഇന്ത്യ സംഖ്യം അധികാരത്തിലേറുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.

പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യി​ലേ​ക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്. ഏ​ഴു ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഇന്ന് പ്ര​ഖ്യാ​പി​ക്കും. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​വും ഇ​തോ​ടൊ​പ്പം അ​റി​യാം.

തപാൽ വോട്ടുകളാകും ആദ്യം എണ്ണി തുടങ്ങുക. അതിനു ശേഷമാകും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp