spot_imgspot_imgspot_img

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ കേരളത്തിന്റെ ചിത്രം ഇങ്ങനെ

Date:

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേരളത്തിലെ പുറത്തുവരുന്ന ഫലങ്ങൾ യു ഡി എഫിന് ആശ്വാസം നൽകുന്നതാണ്. 20 മണ്ഡലങ്ങളിൽ 17 ഇടത്തും യു ഡി എഫ് മുന്നേറുന്ന ചിത്രമാണ് ഇപ്പോൾ കാണുന്നത്. ബി ജെ പി രണ്ട് സ്ഥലങ്ങളിലും തിരുവനന്തപുരത്തും തൃശൂരും ബി ജെ പി മുന്നേറുകയാണ്. അതെ സമയം ഒരു സീറ്റിൽ മാത്രമാണ് എൽ ഡി എഫ് മുന്നേറുന്നത്.

വോട്ടെണ്ണൽ ആരംഭിച്ച സമയങ്ങളിൽ എൽ ഡി എഫ് ആയിരുന്നു മുന്നേറിയിരുന്നത്. അതാണ് ഇപ്പോൾ തകിടം മറിഞ്ഞത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ ആയിരത്തിലധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. അതേസമയം തൃശൂരില്‍ പതിനയ്യായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി മുന്നിട്ടുനില്‍ക്കുന്നത്. നിലവിൽ ആലത്തൂരാണ് എൽ ഡി എഫിന് മുന്നേറ്റമുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp