spot_imgspot_img

ഡോ ഗോപകുമാർ എസ് കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പുതിയ രജിസ്ട്രാർ

Date:

തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പുതിയ രജിസ്ട്രാർ ആയി ഗവണ്മെന്റ് ആയുർവേദ കോളേജ്, പരിയാരം, കണ്ണൂർ മെഡിക്കൽ സൂപ്രണ്ട് ഡോ ഗോപകുമാർ. എസ് നെ നിയമിച്ചു.ആരോഗ്യസർവകലാശാലയുടെ അക്കാഡമിക് കൌൺസിൽ,ഗവണിംഗ് കൌൺസിൽ എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ആർ എം ഒആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്റെയും കേരള ആരോഗ്യസർവകലാശാലയുടെയും മികച്ച ആയുർവേദ അധ്യാപകനുള്ള അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ദേശീയ അന്തർദേശീയ ശാസ്ത്രസെമിനാറുകളിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ.ഗോപകുമാർ ആരോഗ്യമേഖലയിലെ പ്രഭാഷകനും ലേഖകനുമാണ്.

ആയുർവേദ സംബന്ധിയായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നാഷണൽ സെർവീസ് സ്കീമിന്റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് നേടിയ ഡോ.ഗോപകുമാർ, കേരള സർവകലാശാലയുടെ കലാ പ്രതിഭ പട്ടം രണ്ട് തവണ നേടിയിട്ടുണ്ട്. കവിയും ഗാനരചയിതാവുമാണ്. തിരുവനന്തപുരം പട്ടം ആദർശ്നഗർ, ശ്രീഭവനിൽ താമസിക്കുന്നു . അച്ഛൻ കെ. ശ്രീകണ്ഠൻ നായർ, അമ്മ, പി. കൃഷ്ണകുമാരി അമ്മ, ഭാര്യ, വിനയ, മകൾ അമേയ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp