ഡൽഹി: മൂന്നാം മോദി സർക്കാർ അധികാരത്തിലേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മോദിയുടെ രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. എന്‍ഡിഎ മന്ത്രിസഭയില്‍ ആകെ 72 അംഗങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രിയും 30 ക്യാബിനറ്റ് മന്ത്രിമാരും, 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, 36 കേന്ദ്ര സഹമന്ത്രിമാരുമാണ് മൂന്നാം ക്യാബിനെറ്റിൽ ഉള്ളത്.
മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും തുടർന്ന് അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദ, നിതിൻ ഗഡ്കരി, എസ് ജയശങ്കർ, നിർമല ശീതാരാമൻ തുടങ്ങി അംഗങ്ങളെല്ലാം സത്യപ്രതിജ്ഞ ചെയ്തു.
വിവിധ മേഖലകളിലെ പ്രമുഖറാണ് രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുത്തത്. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ, രജനികാന്ത്, തുടങ്ങി ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.