കൊച്ചി: നർത്തകി സത്യഭാമയോട് കീഴടങ്ങാൻ നിർദേശിച്ച് ഹൈക്കോടതി. നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് നടപടി. കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്.
ഒരാഴ്ചക്കുള്ളില്‍ നെടുമങ്ങാട് ജില്ലാ കോടതിയില്‍ കീഴടങ്ങണം. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സത്യഭാമയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കീഴടങ്ങിയ ശേഷം ജാമ്യഹര്‍ജി ജില്ലാ കോടതി പരിഗണിക്കണം. നെടുമങ്ങാട് പട്ടിക ജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതിയില്‍ സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കൻ്റോമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.