spot_imgspot_imgspot_img

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; മകൾ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ

Date:

കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ വമ്പൻ ട്വിസ്റ്റുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം യുവതി മൊഴി മാറ്റി പറഞ്ഞിരുന്നു. കേസിൽ പ്രതിയായ രാഹുൽ നിരപരാധിയാണെന്നാണ് യുവതിയുടെ പുതിയ പ്രതികരണം. ഇതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതിയുടെ പിതാവ്.

മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്നാണ് യുവതിയുടെ അച്ഛൻ പറയുന്നത്. മകളുടെ ശരീരത്തിലെ മുറിപ്പാടുകൾ കണ്ടിട്ടാണ് പരാതി നൽകിയത്. അതെ സമയം മകളെ കാണാനില്ലെന്ന് അറിഞ്ഞത് ഇന്നലെയാണെന്ന് അച്ഛൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ശനിയാഴ്ച വരെ മകളോട് ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് വിളിച്ചിട്ട് കിട്ടാതായതോടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അവിടെ ചെന്നിട്ടില്ലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്നും പിതാവ് പറഞ്ഞു.

മകൾ അവരുടെ കസ്റ്റഡിയിലാണെന്നും പെൺകുട്ടിയുടെ മൊഴിമാറ്റത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം കേസ് ഒത്തുതീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp