കുവൈറ്റ്: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ നിരവധി മലയാളികളും ഇന്ത്യക്കാരും. നിലവിൽ മരണസംഖ്യ 49 ആണ്. ഇതിൽ 11 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. 46 ഇന്ത്യക്കാരാർ ചികിത്സയിലുണ്ട്.
21 ഇന്ത്യക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്. മരിച്ചവരിൽ ഒരു കൊല്ലം സ്വദേശിയുമുണ്ട്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.
ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
കുവൈത്തിലെ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. പൊള്ളലേറ്റും പുക ശ്വസിച്ചും കെട്ടിടത്തിൽ നിന്നും എടുത്തുചാടിയുമാണ് ആളുകൾ മരിച്ചതെന്നാണ് വിവരം.