തിരുവനന്തപുരം : ലുലു മാളിലെ ലുലു ഫൺടൂറ, കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഏറ്റവും വലിയ ടാലന്‍റ് ഹണ്ടുകളിലൊന്നായ ലിറ്റില്‍ ഐക്കണ്‍ മൂന്നാം സീസണില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും പതിമൂന്ന് വയസ്സുകാരിയുമായ ശ്രേത ലിറ്റില്‍ ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റില്‍ സിംഗര്‍, മോഡല്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ലിറ്റില്‍ ഡാന്‍സര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശ്രേത ലിറ്റില്‍ ഐക്കണായത്.
ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഫിനാലെയില്‍ ലുലു ലിറ്റില്‍ ഡാന്‍സറായി നക്ഷത്ര ശ്രീജിത്ത്, ലിറ്റില്‍ ആക്ടറായി ശ്രിംഗ പി.എസ്, ആണ്‍കുട്ടികളുടെ മോഡലിംഗ് വിഭാഗത്തില്‍ ലിറ്റില്‍ മോഡലായി ഷെസാന്‍ എന്നിവരും വിജയിച്ചു.
സിനിമ താരം അജയന്‍, പിന്നണി ഗായിക അഭയ ഹിരണ്‍മയി, ഫെഡറല്‍ ബാങ്ക് മാനേജര്‍ അരുണ്‍ ജെ അലെക്സ്, ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ജ്യോതിസ് ചന്ദ്രന്‍, ബി നാച്യുറല്‍ ഏരിയ സെയില്‍സ് മാനേജര്‍ മുഹമ്മദ് സമീല്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ആകെ മൂന്ന് ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കിയത്.
ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, ലുലു ഫണ്‍ടൂറ മാനേജര്‍ എബിസണ്‍ സക്കറിയാസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ.വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എട്ടിനും – പതിനാല് വയസിനുമിടയിലുള്ള കുട്ടികൾക്കിടയിലെ കലാപ്രതിഭകളെ കണ്ടെത്താനും എല്ലാവർക്കും അവസരമൊരുക്കാനുമാണ് ലുലു ഫണ്‍ടൂറ ലിറ്റില്‍ ഐക്കണ്‍ മത്സരം സംഘടിപ്പിച്ചത്. നേരത്തെ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരത്തിലധികം പേര്‍ ലുലു മാളില്‍ നടന്ന ഓപ്പണ്‍ ഒഡിഷനില്‍ പങ്കെടുത്തിരുന്നു. ക്വാര്‍ട്ടര്‍, സെമി റൗണ്ടുകളില്‍ തെരഞ്ഞെടുക്കപ്പെട്ട 25 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്.