spot_imgspot_imgspot_img

കുവൈറ്റ് തീപിടുത്തത്തിൽ മരണസംഖ്യ ഉയരുന്നു; മരിച്ചവരിൽ 24 മലയാളികൾ

Date:

കുവൈത്ത് സിറ്റി: കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നോർക്കയാണ് കണക്കുകൾ പുറത്തുവിട്ടത്.

മരിച്ചവരിൽ 7 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നാണ് നോർക്ക സിഇഒ അജിത്ത് പറയുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതെ സമയം 7 പേർ അപകടത്തിൽ പരുക്കേറ്റ്ഗുരുതരാവസ്ഥ‍യിൽ ചികിത്സയിൽ കഴിയുകയാണെന്നും കുറച്ചുപേര്‍ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ദുരന്തത്തിൽ ഔദ്യോ​ഗികമായി 15 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചച്ചതെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി അറിയിച്ചു. അനൗദ്യോഗികമായി ലഭിച്ച വിവരം അനുസരിച്ചാണ് 24 പേരുടെ കണക്ക് പരാമർശിച്ചത്. കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് എത്തിക്കും. കേന്ദ്രസർക്കാർ ഇതിനായി പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും വാസുകി അറിയിച്ചു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp