spot_imgspot_imgspot_img

അമിതമായി പൊറാട്ട കഴിച്ച് പശുക്കൾ ചത്തു; സ്ഥലം സന്ദർശിച്ച് മന്ത്രി

Date:

കൊല്ലം: അമിതമായി പൊറാട്ട കഴിച്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. അഞ്ചുപശുക്കളാണ് തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് ചത്തത്. പൊറോട്ടയും ചക്കയും അമിതമായി പശുക്കൾക്ക് നൽകിയിരുന്നു.

വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലാണ് സംഭവം നടന്നത്. ഒൻപത് പശുക്കൾ അവശനിലയിലാണ്. ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീഴാൻ ആരംഭിച്ചത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി.

അതെ സമയം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാം മന്ത്രി ജെ ചിഞ്ചു റാണി സന്ദർശിച്ചു. ആകസ്മികമായ ഇത്തരം അപകടങ്ങൾ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തി വെയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.പശുക്കളുടെ തീറ്റയെക്കുറിയുള്ള അവബോധത്തിന്
ഇനിയും പ്രചരണം നൽകേണ്ടതുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറായാൽ നഷ്ടപരിഹാരത്തിലുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp