
ഡൽഹി: ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. പശ്ചിമ ബംഗാളിലാണ് സംഭവം. അപകടത്തിൽ 5 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്. ബംഗാളിലെ സിലിഗുരിയിൽ വച്ച് ഇന്ന് രാവിലെയാണ് അപടകം സംഭവിച്ചത്. പിന്നിൽ നിന്ന് വന്ന ഗുഡ്‌സ് ട്രെയിൻ കാഞ്ചന്‍ജംഗ എക്സ്പ്രസിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി.
അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


