തിരുവനന്തപുരം: 10- മത് അന്താരാഷ്ട്ര യോഗദിനചാരണം വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. ആനാട് ഗ്രാമപഞ്ചായത്തും നെടുമങ്ങാട് ആനാട് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ഏരിയയും, ആനാട് എസ് എൻ വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ V J സെബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലീലാമ്മ ടീച്ചർ, വികസന സ്റ്റാൻഡിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശൈലജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, ആശുപത്രി വികസന അംഗങ്ങളായ പദ്മകുമാർ, ഹരിദാസ്, മുരളീധരൻ നായർ, വഞ്ചുവം ഷറഫ്,SNVHSS പ്രിൻസിപ്പൽ. NSS യൂണിറ്റ് കോർഡിനേറ്റർ നിമ്മി ടീച്ചർ , AMAI നെടുമങ്ങാട് ഏരിയ പ്രസിഡന്റ് ഡോക്ടർ അനീഷ്, വാർഡ് മെമ്പർ കവിത പ്രവീൺ, ഡോക്ടർ അപർണ, ഡോക്ടർ പൂർണിമ,ഡോക്ടർ വിഷ്ണു മോഹൻ എന്നിവരും പങ്കെടുത്തു.
യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ തര മത്സരങ്ങളുടെ സമ്മാനം പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു. തുടർന്ന് സ്ഥാപത്തിലെ ഹൗസ് സർജൻസ്, ജീവനക്കാർ എന്നിവർ ചേർന്ന് യോഗ ഡാൽ സ് അവതരിപ്പിച്ചു. ആനാട് SNVHSS ലെ വിദ്യാർത്ഥികൾക്കായി ഡോ. പൂർണ്ണിമയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും ഡോ. അപർണ്ണ യുടെ നേതൃത്വത്തിൽ ഡോ.അരുന്ധതി യോഗ പരിശീലനവും നൽകി.