spot_imgspot_imgspot_img

ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

Date:

കണ്ണൂര്‍: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. കണ്ണൂരാണ് സംഭവം. പൊലീസ് വ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പറമ്പിൽ നിന്നും 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തെ തുടർന്ന് ജില്ലയിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.

കണ്ണൂര്‍ കൂത്തുപറമ്പില്‍ മാങ്ങാട്ടിടം ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു. ബോംബുകൾ കണ്ടെത്തിയതിനു പിന്നാലെ നിർവീര്യമാക്കി.

ബോംബുകൾ ആരാണ് സൂക്ഷിച്ചതെന്ന് വ്യക്തമല്ല. തലശ്ശേരി, കൂത്തുപറമ്പ്, ന്യൂ മാഹി, പാനൂർ, കോളവല്ലൂർ മേഖലകളിലാണ് കൂടുതൽ പരിശോധന. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp