spot_imgspot_img

കിളിമാനൂരിലെ ടാങ്കര്‍ ലോറി അപകടം; സമീപത്തെ കടകളടപ്പിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ ഇന്ധന ടാങ്കര്‍ ഉയർത്താനുള്ള ശ്രമം തുടരുകയാണ്. വലിയ ക്രയിനുകൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ടാങ്കർ മറിഞ്ഞ സമയത്ത് തോട്ടിലേക്ക് ഇന്ധനം ചോർന്നിരുന്നു.

മുൻകരുതലിന്റെ ഭാഗമായി സംഭവം നടന്ന സ്ഥലത്തെ വീടുകളിലെ താമസക്കാരെ ഒഴിപ്പിക്കുകയും സമീപത്തെ കടകളടപ്പിക്കുകയും ചെയ്തു. അപകട സാഹചര്യം കണക്കിലെടുത്താണ് നടപടി. അതെ സമയം പേടിക്കേണ്ട ആവശ്യമില്ലെന്നും ജാഗ്രത മതിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ന് പുലർച്ചെ 2:30 നാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കിളിമാനൂരിലെ തട്ടത്തുമലയിലാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp