തിരുവനന്തപുരം: ഇന്ത്യാമുന്നണിക്കുവേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ യോഗിസർക്കാർ ബുൾഡൊസർ രാജുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം ലക്‌നൗ അക്ബർ നഗറിൽ 1200ൽ അധികം വീടുകൾ തകർത്തുവെന്നും കുക്ര നദീ തീരത്തെ ചേരികളും വാണിജ്യസ്ഥാപനങ്ങളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും തകർക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മുസ്ലിം മതപണ്ഡിതന്മാരാണ് കൊല്ലപ്പെട്ടത്. കേന്ദ്രസർക്കാർ യു പി യിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ തയ്യാറാകണമെന്നും യോഗി സർക്കാരിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവസ്ഥലം രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സന്ദർശിക്കണമെന്നും യോഗിസർക്കാരിന്റെ ഈ അതിക്രമത്തിനെതിരെ കക്ഷിനേതാക്കൾ പ്രതികരിക്കാൻ തയ്യാറാകണമെന്നും രാജ്യത്തെ ജനാധിപത്യസംരക്ഷണത്തിൽ ഇന്ത്യാ മുന്നണിക്കൊപ്പവും രാഹുലിനും ശക്തിപകർന്നവരെ സംരക്ഷിക്കേണ്ട ചുമതലഏറ്റെടുത്തുമുന്നോട്ടുവരാൻ ഇന്ത്യാമുന്നണി ശക്തമായി രംഗത്തിറങ്ങണമെന്നും ജെ. തംറൂഖ് വ്യക്തമാക്കി.