spot_imgspot_img

ദേശീയ ദുരന്ത പ്രതികരണ സേന കൊല്ലത്ത്

Date:

spot_img

കൊല്ലം: ദേശീയ ദുരന്ത പ്രതികരണ സേന (NDRF) കൊല്ലത്ത് എത്തി. സേനയുടെ 35 അംഗ സംഘമാണ് ജില്ലയിൽ എത്തിയത്. ഇത്തവണ കാലവർഷം ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ ജില്ലകളിൽ NDRF സംഘത്തെ വിന്യസിച്ചിട്ടുള്ളത്.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങി വിവിധ ദുരന്തസാഹചര്യങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരാണ് സംഘത്തിലുള്ളത്. തമിഴ്‌നാട്ടിലെ ആരക്കോണം ആസ്ഥാനമായ NDRF നാലാം ബറ്റാലിയനിൽ നിന്നുള്ള സംഘമാണ് എത്തിയത്. സംഘത്തിന്റെ കമ്മാൻഡർ അലോക് കുമാറുമായി ശുക്ലയുമായി കളക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച നടത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധസേനാംഗങ്ങൾ തുടങ്ങിയവർക്കായി പരിശീലന പരിപാടിയും വരും ദിവസങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ ദുരന്തസാധ്യതാ മേഖലകൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മെയ് മാസത്തിൽ വെള്ളപ്പൊക്കം ബാധിച്ച പാവുമ്പ വില്ലേജിലെ സ്ഥലങ്ങൾ സംഘം കഴിഞ്ഞദിവസം സന്ദർശിച്ചു.

കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് ഇവഫ് നിർദേശം നൽകി.

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ അറിയിക്കണം.

പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ – താലൂക്ക് തല കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം

ലാൻഡ് ലൈൻ : 0474-2794002, 2794004

മൊബൈൽ (വാട്ട്സാപ്പ്) : 9447677800

ടോൾ ഫ്രീ നമ്പർ : 1077, 0474-1077

താലൂക്ക് കൺട്രോൾ റൂം

കരുനാഗപ്പള്ളി : 0476-2620233

കുന്നത്തൂർ : 0476-2830345

കൊല്ലം : 0474-2742116

കൊട്ടാരക്കര : 0474-2454623

പത്തനാപുരം : 0475-2350090

പുനലൂർ : 0475-2222605

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp