തിരുവനന്തപുരം: കൊച്ചു വേളി വ്യാവസായിക മേഖലയിൽ തീപിടുത്തം. പ്ലാസ്റ്റിക് പ്രോസസിംഗ് കമ്പനിയിലാണ് തീ പിടിച്ചത്. ഇന്ന് വെളുപ്പിന് 5.30ഓടെയാണ് സംഭവം നടന്നത്.
സൂര്യ പാക്സ് എന്ന കമ്പനിയുടെ ഗോഡൌണിലാണ് തീപിടുത്തമുണ്ടായത്. 14 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട് സർക്യൂട്ട് ആവാം തീപിടിത്തത്തിനു കാരണമന്നാണ് പ്രാഥമിക നിഗമനം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.