
ഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ചരിത്രത്തിൽ ആദ്യമായി മത്സരം. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. അതെ സമയം എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള നാമനിര്‍ദ്ദേശം നൽകി.
ബുധാഴ്ച രാവിലെ 11 മണിയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സ്പീക്കർ പദവിക്കായി മത്സരിക്കാനായി കോൺഗ്രസ്സ് രംഗത്തെത്തിയത്.


